മലയാളികളുടെ ഹരമായി മാറിയ ദുല്‍ഖര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഊട്ടിയില്‍ ആരംഭിച്ചു. ദുല്‍ഖര്‍ പ്രധാന കഥാപാത്രമായി എത്തുന്ന കര്‍വാന്റെ ചിത്രീകരണമാണ് ആരംഭിച്ചത്. നടനും തിരക്കഥാകൃത്തുമായ ആകര്‍ഷ് ഖുരാന സംവിധാനം ചെയ്യുന്ന സിനിമ കേരളത്തിലും ചിത്രീകരിക്കും.
ഇര്‍ഫാന്‍ഖാനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മിഥില പാക്കറാണ് നായിക. ഹുസൈന്‍ ദലാല്‍, അക്ഷയ് ഖുറാന എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ലാല്‍ജോസും ഉണ്ണി ആറും ചേര്‍ന്നൊരുക്കുന്ന ഭയങ്കര കാമുകന്‍, സലിം ബുഖാരി എന്നിവയുടെ ചിത്രീകരണം കര്‍വാന് വേണ്ടി മാറ്റി വയ്‌ക്കുകയായിരുന്നു.
ഇപ്പോള്‍ തെലുങ്കിലും താരം അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. നടി സാവിത്രിയുടെ ജീവിതം പറയുന്ന മഹാനദി എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ അഭിനയിക്കാന്‍ പോകുന്നത്.
