ടൊവിനോ തോമസ് നായകനായി ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ഒരു മെക്‌സിക്കന്‍ അപാരതയ്ക്ക് യുവതാരം ദുല്‍ഖര്‍ സല്‍മാന്‍. മെക്‌സിക്കന്‍ അപാരതയുടെ ടീസര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്താണ് ദുല്‍ഖര്‍ ആശംസ നേര്‍ന്നത്. വിസ്മയിപ്പിക്കുന്ന ട്രെയിലര്‍. അതിലുപരി ഇതു മുഴുവന്‍ എന്റെ സുഹൃത്തുക്കള്‍ ആണെന്ന് ദുല്‍ഖര്‍ പറയുന്നു.

ടൊവി, രൂപേഷ്, നീരജ്, ഷമീര്‍... എല്ലാ ആശംസകളും വലിയൊരു വിജയമായി മാറട്ടെ ഇതെന്നും ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
എബിസിഡി, ചാര്‍ലി എന്നീ ചിത്രങ്ങളില്‍ ദുല്‍ഖറും ടൊവിനോയും ഒന്നിച്ചിരുന്നു. തീവ്രം എന്ന ദുല്‍ഖര്‍ ചിത്രത്തിന്റെ സംവിധായകനാണ് രൂപേഷ്.

മെക്‌സിക്കന്‍ അപാരതയുടെ ടീസര്‍ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടി കഴിഞ്ഞു. ടൊവിനോ, നീരജ്, രൂപേഷ് തുടങ്ങിയ യുവ താരനിര ഒന്നിക്കുന്ന ചിത്രം മഹാരാജാസിന്റെ പശ്ചാത്തലത്തില്‍ ക്യാമ്പസ് രാഷ്ട്രീയത്തേയും പ്രണയത്തേയും സൗഹൃദത്തേയുമൊക്കെ കേന്ദ്രീകരിച്ചാണ്.