സിനിമാ പ്രേമികളുടെ ഫേസ്ബുക്ക് കൂട്ടായ്മയായ സിനിമാ പാരഡീസോ ക്ലബിന്റെ പുരസ്‌കാരം സ്വന്തമാക്കിയ വിനായകനെയും മണികണ്ഠനെയും അനുമോദിച്ച് ദുല്‍ഖര്‍. ആ സിനിമയുടെ തുടക്കം മുതലേ ഞാന്‍ പറയുമായിരുന്നു ഇവരാണ് കമ്മട്ടിപ്പാടത്തിലെ നായകന്‍മാര്‍. ഇപ്പോഴും പറയുന്നു- ദുല്‍ഖര്‍ ഫേസ്ബുക്കില്‍ പറയുന്നു.

ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് വിനായകന്‍ ചേട്ടനും മണികണ്ഠന്‍ ചേട്ടനും അംഗീകാരവും സ്‌നേഹവും ലഭിക്കുന്നത് കാണുമ്പോള്‍ എന്റെ ഹൃദയം സന്തോഷം കൊണ്ട് നിറയുന്നു. അവരില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനും ആ ചിത്രത്തിന്റെ ഭാഗമാകാനും സാധിച്ചത് എനിക്ക് ലഭിച്ച അനുഗ്രഹമാണ്. ആ സിനിമയുടെ തുടക്കം മുതലേ ഞാന്‍ പറയുമായിരുന്നു ഇവരാണ് കമ്മട്ടിപ്പാടത്തിലെ നായകന്‍മാര്‍. ഇപ്പോഴും പറയുന്നു- ദുല്‍ഖര്‍ കുറിച്ചു.


കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് വിനായകനെ മികച്ച നടനായി തെരഞ്ഞെടുത്തു.മണികണ്ഠനു സഹനടനുള്ള പുരസ്‌ക്കാരം ലഭിച്ചു.