ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ബിജോയ് നമ്പ്യാര്‍ ചിത്രം സോലോയുടെ 1.21 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ പുറത്തിറങ്ങി. യാത്രയും പ്രണയവും നിറഞ്ഞ ത്രില്ലര്‍ സിനിമയായിരിക്കും സോലോയെന്നാണ് ടീസര്‍ നല്കുന്ന സൂചന. മലയാളത്തിലും തമിഴിലുമിറങ്ങുന്ന ചിത്രത്തില്‍ ലഫ് കേണല്‍ രുദ്ര രാമചന്ദ്രനായാണ് ദുല്‍ഖര്‍ വേഷമിടുന്നത്. മോഡലായ ആര്‍തി വെങ്കിടേഷാണ് ദുല്‍ഖറിന്‍റെ നായിക.

ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ആദ്യ മലയാള ചിത്രമാണ് സോലോ. സുഹാസിനി, നാസര്‍, ധന്‍സിക, നേഹ ശര്‍മ്മ, മനോജ് കെ.ജയന്‍, ആന്‍ അഗസ്റ്റിന്‍, ശ്രുതി ഹരിഹരന്‍,ദീപ്തി സതി, സായ് പ്രകാശ് ബെലവാടി, എന്നിവരും സോലോയിലുണ്ട്.