യുവതാരങ്ങളില്‍ ശ്രദ്ധേയനായ ഷൈന്‍ നിഗം നായകനായെത്തുന്ന ഈടയുടെ ടീസര്‍ ഇറങ്ങി. ബി അജിത്ത് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്ത്രതിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നിമിഷ സജയനാണ് നായിക. മലബാറിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. ഇവിടെ എന്നതിന് മലബാര്‍ മേഖലയില്‍ ഈട എന്നാണ് പറയുന്നത്. കളക്ടീവ് ഫേസിന്റെ ബാനറില്‍ രാജീവ് രവിയാണ് ചിത്രം പുറത്തിറക്കുന്നത്. ശര്‍മിള രാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്.