ആരാധകര്‍ കാത്തിരുന്ന അക്ഷയ് കുമാര്‍ ചിത്രമാണ് ടോയ്‍ലറ്റ്: എക് പ്രേമം കഥ. ഇതിനേക്കുറിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ ചിത്രം ചോര്‍ന്നുവെന്നതാണ്. പൈറസിയുടെ ഏറ്റവും പുതിയ ഇര യായി ചിത്രം മാറി. ഓഗസ്റ്റ് 11 നാണ് സിനിമ തിയേറ്ററുകളില്‍ എത്തേണ്ടത്.

പൈറസിക്കെതിരെ പ്രതികരിക്കണമെന്നാണ് ട്വിറ്ററിലൂടെ ആരാധകരോട് താരം പറഞ്ഞത്. ചിത്രം ചോര്‍ന്നത് ദൗര്‍ഭാഗ്യകരമാണെങ്കിലും ഈ വിഷയത്തില്‍ ക്രൈം ബ്രാഞ്ചിന്‍റെ അന്വേഷണം പ്രതീക്ഷതരുന്നുണ്ട്. സൂഹൃത്തുക്കളും ആരാധകരും സഹപ്രവര്‍ത്തകരും പൈറസിയോട് നോ പറയണമെന്നും അക്ഷയ് കുമാര്‍ പറയുന്നു.

സിനിമാ സംവിധായകനും കൊറിയോഗ്രാഫറുമായ റെമോ ഡിസൂസയാണ് ചിത്രം ചോര്‍ന്ന വിവരം നിര്‍മ്മാതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. തന്‍റെ പെന്‍ ‍ഡ്രൈവില്‍ സിനിമയുടെ മുഴുവന്‍ ഭാഗങ്ങളുമുണ്ടെന്ന് റെമോയെ ഓരാള്‍അറിയിക്കുകയായിരുന്നു. ഇത് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് റെമോ നിര്‍മ്മാതാക്കളെ വിവരമറിയിക്കുന്നത്.