Asianet News MalayalamAsianet News Malayalam

ലൈക്കുകൾക്കോ വേണ്ടി അന്തസ്സ് കളയാൻ  ഉദ്ദേശിച്ചിട്ടില്ല: തുറന്നടിച്ച് അശ്വതി

facebook post of aswathy sreekanth
Author
First Published Nov 24, 2017, 3:56 PM IST

രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് പോസ്റ്റ് ചെയ്ത തന്‍റെ ഒരു ചിത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചവര്‍ക്കെതിരെ ടെലിവിഷന്‍ അവതാരക അശ്വതി ശ്രീകാന്ത്. ഫെയ്‌സ്ബുക്കില്‍ രണ്ടു വര്‍ഷം മുമ്പ് പോസ്റ്റ് ചെയ്ത ഒരു ഫോട്ടോ എഡിറ്റ് ചെയ്ത് മറ്റു പേജുകളില്‍ ഉപയോഗിക്കുന്നത് തന്റെ ശ്രദ്ധയില്‍പ്പെട്ടുവെന്നും അതിനാല്‍ തന്നെ ഇഷ്ടപ്പെടുന്നവരുടെ അറിവിലേയ്ക്കായി മാത്രം ഇതു തുറന്നു പറയുന്നുവെന്നുമാണ് അശ്വതി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. 

അശ്വതിയുടെ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

രണ്ടുകൊല്ലം മുന്പ് ഇതേ പേജിൽ ഞാൻ പോസ്റ്റ് ചെയ്തിരുന്നൊരു ഫോട്ടോയാണിത്. ഇത് വളരെ ബുദ്ധിമുട്ടി എഡിറ്റ് ചെയ്ത് മറ്റൊരു രൂപത്തിലാക്കി ചില പേജുകളിൽ അപ്‌ലോഡ് ചെയ്തത് ശ്രദ്ധയിൽ പെട്ടിരുന്നു. അത് ചെയ്ത മാന്യമാരോട് എനിക്ക് ഒന്നും പറയാനില്ല... മറിച്ച് അത് കണ്ടിട്ട് അശ്വതി എന്താ ഇങ്ങനെയൊരു ഫോട്ടോ പോസ്റ്റ് ചെയ്തതെന്ന് ഓർക്കുന്ന, എന്നെ ഇഷ്ട്ടപ്പെടുന്നവരോട് പറയാനുണ്ട്... സോഷ്യൽ മീഡിയയിൽ കിട്ടിയേക്കാവുന്ന ശ്രദ്ധയ്ക്കോ ലൈക്കുകൾക്കോ വേണ്ടി എന്‍റെ അന്തസ്സ് കളയാൻ തൽക്കാലം ഞാൻ ഉദ്ദേശിച്ചിട്ടില്ല...അതുകൊണ്ട് അത്തരത്തിൽ എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ ദയവായി പ്രതികരിക്കുക, എന്നെ അറിയിക്കുക...

Follow Us:
Download App:
  • android
  • ios