Asianet News MalayalamAsianet News Malayalam

കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തിയതിന് വിശാല്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് ശ്രീ റെഡ്ഡി

  • കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തല്‍
  • നടന്‍ വിശാല്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് ശ്രീ റെഡ്ഡി
facing threat from tamil actor vishal says sri reddy
Author
First Published Jul 14, 2018, 7:37 PM IST

ഹൈദരാബാദ്: തെലുങ്ക് സിനിമയ്ക്ക് പുറമെ തമിഴിലെയും കാസ്റ്റിംഗ് കൗച്ച് തുറന്ന് പറഞ്ഞഅ രംഗത്തെത്തിയ ശ്രീ റെഡ്ഡിയ്ക്ക് ഭീഷണി. കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തിയതിന്‍റെ പേരില്‍ നടന്‍ വിശാല്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് ശ്രീ റെഡ്ഡിയുടെ ആരോപണം. തന്‍റെ ഫേസ്ബുക്ക് പേജിലാണ് തമിഴ് സിനിമാ അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘം സെക്രട്ടറി കൂടിയായ വിശാലിനെതിരെ ആരോപണവുമായി താരം എത്തിയിരിക്കുന്നത്. നടന്‍ വിശാല്‍ തന്നെ ഭീഷണിപ്പെടുത്തുന്നുണ്ട്. എങ്കിലും കോളിവുഡിലെ രഹസ്യങ്ങള്‍ പുറത്തെത്തിക്കുമെന്നും ശ്രീ റെഡ്ഡി ഫേസ്ബുക്കില്‍ കുറിച്ചു. 

കഴിഞ്ഞ ദിവസം സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മുരുകദോസിന്റെയും നടന്‍ ശ്രീകാന്തിന്റെയും പേരുകള്‍ ശ്രീ റെഡ്ഡി പുറത്തുവിട്ടിരുന്നു. ഒടുവിലായി ശ്രീറെഡ്ഡി വെളിപ്പെടുത്തിയ പേര്  ഡാന്‍സ് മാസ്റ്ററും, കാഞ്ചന സിനിമയിലൂടെ പ്രശസ്തനുമായ രാഘവേന്ദ്ര ലോറന്‍സിന്‍റേതായിരുന്നു. ടോളിവുഡ് സിനിമാ പ്രവര്‍ത്തകരുടെ പേരുകള്‍ വെളിപ്പെടുത്തിയാണ് ശ്രീ റെഡ്ഡി ആദ്യം രംഗത്തെത്തിയത്. തുടര്‍ന്നാണ് കോളിവുഡിലും കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന് ശ്രീ റെഡ്ഡി പറയുന്നത്. 

തന്നെ ശാരീരികമായി ഉപയോഗിച്ച ചില തെന്നിന്ത്യന്‍ നടന്മാരുടെ പേരുകള്‍ പരസ്യമാക്കിയ ശ്രീ റെഡ്ഡി തമിഴും തെലുങ്കും കടന്ന് ഇനി പറയാന്‍ പോകുന്നത് മലയാളികളുടെ പേരായിരിക്കും എന്ന സൂചനയാണ് ഒടുവില്‍ ലഭിക്കുന്നത്. മോളിവുഡിനെ ഞെട്ടിക്കുന്ന ഏത് പേരായിരിക്കും ശ്രീ പറയുകയെന്നാണ് ഇപ്പോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്. മലയാളം സിനിമയിലെ ചിലരെക്കുറിച്ചും താന്‍ വെളിപ്പെടുത്തുമെന്ന് ശ്രീ റെഡ്ഡി നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.
 

Follow Us:
Download App:
  • android
  • ios