ഫഹദിന്‍റെയും ഐശ്വര്യ ലക്ഷ്മിയുടെയും മികച്ച പ്രകടനം ചിത്രത്തിലുണ്ടാകുമെന്ന വിലയിരുത്തലുകള്‍ ശരിവെയ്ക്കുന്നതാണ് ട്രെയിലര്‍

ഒരുപാട് നിഗൂഡതകള്‍ ഓരോ ദൃശ്യങ്ങളിലും ഒളിപ്പിച്ച് അമല്‍ നീരദ്- ഫഹദ് ഫാസില്‍ ചിത്രം വരത്തന്‍റെ ട്രെയിലര്‍. ഇയ്യോബിന്‍റെ പുസ്കത്തിന് ശേഷം ഫഹദിനെ മുഖ്യകഥാപാത്രമാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മായാനദിയിലൂടെ പ്രേക്ഷകപ്രീതി നേടിയെടുത്ത ഐശ്വര്യ ലക്ഷ്മിയാണ് നായിക.

ഫഹദ് ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് എത്തുന്നത്. ഫഹദിന്‍റെയും ഐശ്വര്യ ലക്ഷ്മിയുടെയും മികച്ച പ്രകടനം ചിത്രത്തിലുണ്ടാകുമെന്ന വിലയിരുത്തലുകള്‍ ശരിവെയ്ക്കുന്നതാണ് ട്രെയിലര്‍. ആകാംക്ഷയും കൗതുകവും ജനിപ്പിച്ചാണ് ട്രെയിലര്‍ അവസാനിക്കുന്നതും.

ഫഹദ് ഫാസിലിന്‍റെ നസ്രിയ നസീം പ്രൊഡക്ഷന്‍സും അമല്‍ നീരദിന്‍റെ എഎന്‍പിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പറവയിലൂടെ ശ്രദ്ധേയനായ ലിറ്റില്‍ സ്വയമ്പാണ് ക്യാമറ. സുഷിന്‍ ശ്യാം സംഗീതം ഒരുക്കുമ്പോള്‍ വിവേക് ഹര്‍ഷന്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു.