ആഷിഖ് അബു സംവിധാനം ചെയ്ത മില്‍മയുടെ ഏറ്റവും പുതിയ പരസ്യത്തില്‍ ഫഹദ് ഫാസിലും ദിലീഷ് പോത്തനും. ജനമൈത്രി പൊലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ പരസ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ഫഹദിനും ദിലീഷ് പോത്തനും പുറമെ ഉണ്ണിമായ, വിജിലീഷ് ബിറ്റോ ഡേവിസ്, രാജേഷ് മാധവന്‍ എന്നിവരും പരസ്യത്തിലുണ്ട്. സ്റ്റാര്‍ക്ക് കമ്യൂണിക്കേഷന്‍ തയ്യാറാക്കിയ സ്‌ക്രിപ്റ്റിന് സംഗീതം നല്‍കിയിരിക്കുന്നത് ബിജിപാലാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred