Asianet News MalayalamAsianet News Malayalam

വിസ്മയിപ്പിച്ച് ഫഹദും വിജയ് സേതുപതിയും; സൂപ്പര്‍ ഡീലക്സ് തീയറ്ററുകളിലേക്ക്

ട്രാന്‍സ്ജെന്‍ഡര്‍ വേഷത്തിലാണ് വിജയ് സേതുപതി എത്തുന്നത്. സാമന്ത, രമ്യ കൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച് മാസം 29 ാം തിയതി തീയറ്ററുകളിലെത്തും

Fahadh Faasil Vijay Sethupathi movie Super Deluxe Official Trailer
Author
Chennai, First Published Feb 22, 2019, 6:10 PM IST

ചെന്നൈ: അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ ഒരോ ചിത്രങ്ങളിലും ചലച്ചിത്രപ്രേമികളുടെ കയ്യടി നേടുന്ന യുവ താരങ്ങളാണ് ഫഹദ് ഫാസിലും വിജയ് സേതുപതിയും. ഇരുവരും ഒന്നിച്ച് എത്തുന്നുവെന്നറിഞ്ഞതുമുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. ആരാധകരുടെ ആവേശത്തെ വാനോളം ഉയര്‍ത്തിക്കൊണ്ട് ഫഹദും സേതുപതിയും ഒന്നിച്ചെത്തുന്ന സൂപ്പര്‍ ഡീലക്സിന്‍റെ ട്രെയിലര്‍ പുറത്തെത്തി.

രണ്ട് മിനിട്ട് മൂന്ന് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രൈലര്‍ വിജയ് സേതുപതിയുടെ വിവരണത്താലും സമ്പന്നമാണ്. ട്രാന്‍സ്ജെന്‍ഡര്‍ വേഷത്തിലാണ് വിജയ് സേതുപതി എത്തുന്നത്. സാമന്ത, രമ്യ കൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച് മാസം 29 ാം തിയതി തീയറ്ററുകളിലെത്തും.

മിഷ്‌കിന്‍, നളന്‍ കുമാരസാമി, നീലന്‍ കെ ശേഖര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പി സി ശ്രീറാം, പി എസ് വിനോദ്, നീരവ് ഷാ എന്നിവര്‍ ചേര്‍ന്നാണ് ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

 

Follow Us:
Download App:
  • android
  • ios