ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ബദ്രിനാഥ് കി ദുല്‍ഹനിയ. വരുണ്‍ ധവാനും ആലിയ ഭട്ടും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ മികച്ച പ്രതികരണമാണ് ഉണ്ടാക്കുന്നത്.

കരണ്‍ ജോഹര്‍ ചിത്രം സ്റ്റുഡന്റ് ഓഫ് ദ ഇയറിലൂടെ സിനിമാലോകത്ത് കാല്‍വച്ച വരുണും ആലിയയും. ഇന്ന് യുവാക്കളുടെ ഹരമായി മാറിയ താരജോഡി ഇത് മൂന്നാം തവണയാണ് വെള്ളിത്തിരയില്‍ ഒന്നിക്കുന്നത്. രണ്ടാമത്തെ ചിത്രം ഹംടി ശര്‍മ്മ കി ദുല്‍ഹനിയായുടെ വിജയത്തിന് ശേഷം ബദ്രി നാഥ് കി ദുല്‍ഹനിയായിലൂടെ യുവതാരങ്ങള്‍ വീണ്ടും ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷകളുണ്ട്.

ഹംടി ശര്‍മ്മ കി ദുല്‍ഹനിയ ഒരുക്കിയ ശശാങ്ക് ഖൈതാന്‍ തന്നെയാണ് ഈ സിനിമയുടെയും സംവിധായകന്‍. നി‍ര്‍മ്മാതാവിന്റെ റോളില്‍ കരണ്‍ ജോഹര്‍ ചിത്രം എത്തുമ്പോള്‍ ആകാംക്ഷ ഇരട്ടിയാകുന്നു.

പ്രണയവും ഹാസ്യവും കോര്‍ത്തിണക്കി ഒരുക്കിയ സിനിമ ഹോളിക്ക് മുന്നോടിയായി എത്തും. മാര്‍ച്ച് 10നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്.