ഏറ്റവും ചെലവുകുറഞ്ഞ സിനിമയെന്ന വിശേഷണത്തോടെ വാര്‍ത്തകളില്‍ നിറഞ്ഞ ചിത്രമാണ് പോരാട്ടം. സിനിമയുടെ ടെയ്‍ലെറും സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചർച്ചാ വിഷയമായി കൊണ്ടിരിക്കുമ്പോൾ പോരാട്ടം സിനിമയുടെ ക്യാമറ കണ്ണുകൾ ഇനി കന്നഡയിലേക്ക്. സിനിമയുടെ ക്യാമറമാൻ ശ്രീരാജ് രവീന്ദ്രൻ ആണ് കന്നഡയിലേക്കുള്ള തന്റെ അരങ്ങേറ്റം കുറിക്കുന്നത്.
സിനിമ സംവിധാനം ചെയ്യുന്നത്, അനുരാഗ് കശ്യപ് അടക്കമുള്ളവർ മികച്ച അഭിപ്രായം പറഞ്ഞ 0-41* ന്റെ സംവിധായകൻ സെന്നാ ഹെഗ്ഡെ ആണ്. കന്നഡയിലെ നവതരംഗസിനിമകളിലൂടെ പ്രമുഖനായ രെക്ഷിത് ഷെട്ടിയാണ് ചിത്രം നിർമിക്കുന്നത്.
മൈൻഡ് സ്ക്രീൻ ഫിലിം ഇന്സ്ടിട്യൂട്ടിൽ നിന്നും പഠനം പൂർത്തിയാക്കിയ ശ്രീരാജ് പോരാട്ടം, ഇ ഫോര്‍ എക്സെപെരിമെന്റ്സ് നിര്‍മ്മിക്കുന്ന ലില്ലി എന്നീ സിനിമകളിലൂടെ സജീവമാകുകയാണ്. ശ്രീരാജ് രവീന്ദ്രൻ ഒരുപാട് പരസ്യചിത്രങ്ങൾ ഛായാഗ്രഹണം ചെയ്തിട്ടുണ്ട്. പ്ലാൻ ബി infotainments എന്ന ഇവരുടെ സ്വന്തം കമ്പനിയുടെ നിരവധി പുതിയ പ്രോജക്റ്റുകളും വരാനുണ്ട്. ഇതിനോടകം പത്ത് ലക്ഷം കാഴ്ചക്കാരാണ് ഫേസ്‌ബുക്കിൽ പോരാട്ടം ട്രെയ്‌ലർ കണ്ടത്.
