ഡിസംബർ ഏഴിന് അബുദാബിയിൽ നടത്താൻ ഉദ്ദേശിച്ച താരനിശയിലേക്ക് നവംബർ 28 മുതൽ താരങ്ങളെ വിട്ടുനൽകണമെന്ന് 'അമ്മ' ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിർമ്മാതാക്കളുമായി ആലോചിക്കാതെ താരങ്ങളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചതാണ് പ്രൊഡ്യൂസേഴ്സ് അസ്സോസിയേഷനെ ചൊടിപ്പിച്ചത്.

കൊച്ചി: വിദേശതാരനിശയെ ചൊല്ലിയുള്ള തർക്കത്തിൽ താരസംഘടനയായ അമ്മയുമായി ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇന്ന് ചർച്ച നടത്തും. കൊച്ചിയിൽ വൈകിട്ടാണ് കൂടിക്കാഴ്ച. പ്രളയ ദുരിതാശ്വാസത്തിന് പണം കണ്ടെത്താനുള്ള പരിപാടിയെ ചൊല്ലിയാണ് ഇരുസംഘടനകൾക്കമുമിടയിൽ ഭിന്നാഭിപ്രായം ഉയര്‍ന്നത്. 

Add Asianetnews as a Preferred SourcegooglePreferred

ഡിസംബർ ഏഴിന് അബുദാബിയിൽ നടത്താൻ ഉദ്ദേശിച്ച താരനിശയിലേക്ക് നവംബർ 28 മുതൽ താരങ്ങളെ വിട്ടുനൽകണമെന്ന് അമ്മ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിർമ്മാതാക്കളുമായി ആലോചിക്കാതെ താരങ്ങളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചതാണ് പ്രൊഡ്യൂസേഴ്സ് അസ്സോസിയേഷനെ ചൊടിപ്പിച്ചത്. പ്രശ്നപരിഹാരത്തിന് ചർച്ച നടത്താമെന്ന് അമ്മ പ്രസിഡന്‍റ് മോഹൻലാൽ അറിയിച്ചിരുന്നു. ഇന്ന് നടക്കുന്ന ചർച്ചയിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സഹകരിക്കേണ്ടതില്ല എന്നാണ് നിർമ്മാതാക്കളുടെ തീരുമാനം.