ചെന്നൈ: പാര്‍വതി ഓമനകുട്ടന്‍ വടിവേലുവിന്റെ നായികയാകുന്നു. ലോക സൗന്ദര്യ മത്സര വേദിയിൽ നിന്ന് സിനിമയിലേക്ക് എത്തിയ പാർവ്വതിയെ തേടി നിരവധി അവസരങ്ങളാണ് എത്തിയത്. അജിത്തിന്റെ നായികയായി ബില്ല 2ൽ എത്തിയെങ്കിലും പിന്നീട് സിനിമയിൽ നിന്ന് അകലം പാലിക്കുകയായിരുന്നു.
സിനിമയിൽ ഈ നടിക്കു രാശിയില്ല എന്നുപോലും ഈ രംഗത്തുള്ളവർ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും തമിഴിലേക്ക് എത്തുകയാണ് പാർവതി. വടിവേലുവിന്റെ നായികയായി ഇമ്സായി അരസൻ 24എഎം പുലികേശി എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.
പുലി എന്ന ചിത്രത്തിന് ശേഷം ചിമ്പു ദേവന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇമ്സായി അരസൻ 24എഎം പുലികേശി. കോമഡി പശ്ചാത്തലത്തിലാണ് ചിത്രം. 2006ൽ ഇറങ്ങിയ ഇമ്സായി അരസൻ 23എഎം പുലികേശിയുടെ രണ്ടാം ഭാഗമാണ് ചിത്രം. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി. രാജാവിന്റെ ഗെറ്റപ്പിലാണ് ഹാസ്യരാജാവായ വടിവേലു.
