Asianet News MalayalamAsianet News Malayalam

ഹോളിവുഡ് സിനിമയില്‍ അരങ്ങേറ്റത്തിനൊരുങ്ങി അറേബ്യൻ സുന്ദരി

  • ചരിത്രത്തിൽ ആദ്യമായി ഒരു സൗദി നടി ഹോളിവുഡ് സിനിമയി‌ൽ അഭിനയിക്കുന്നു
first Saudi actress to star in  movie
Author
First Published Feb 6, 2018, 11:36 AM IST

റിയാദ്: ചരിത്രത്തിൽ ആദ്യമായി ഒരു സൗദി നടി ഹോളിവുഡ് സിനിമയി‌ൽ അഭിനയിക്കുന്നു. നടിയും സംവിധായികയുമായ അംദ് കമേലാണ് ഹോളിവുഡ് സിനിമയിൽ അഭിനയിക്കാനൊരുങ്ങുന്നത്.  ഡഗ്‌ളസ് സി വില്ല്യം സംവിധാനം ചെയ്യുന്ന ‘ബീയിങ്’ എന്ന ചിത്രത്തിലൂടെയാണ് കമേൽ ഹോളിവുഡിലേക്ക് രംഗപ്രവേശം ചെയ്യുന്നത്.

 ഇതോടെ ഒരു ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുന്ന ആദ്യ സൗദി നടിയെന്ന വിശേഷണത്തിന് അര്‍ഹയാവുകയാണ് അംദ് കമേല്‍. ഈ വര്‍ഷം അവസാനത്തോടെ ചിത്രം തീയേറ്ററുകളിലെത്തും. ബിബിസിയില്‍ സംപ്രേക്ഷണം ചെയ്ത കൊളാട്രിയല്‍ എന്ന മിനി സിരീസിലും കമേല്‍ നേരത്തെ അഭിനയിച്ചിരുന്നു.  

സൗദിയിലെ പ്രമുഖ സ്ത്രീകൾക്കൊപ്പം വോഗ അറേബ്യ എന്ന മാസികയിലും കമേൽ പ്രത്യക്ഷപ്പെട്ടിരുന്നു.അൽഅറേബ്യ എന്ന ഓൺലെെൻ പത്രമാണ് ഈ വാർത്ത പുറത്ത് വിട്ടത്. 


 

Follow Us:
Download App:
  • android
  • ios