Asianet News MalayalamAsianet News Malayalam

രൺബീർ കപൂർ സജ്‍ഞയ് ദത്താകുന്ന സജ്ഞുവിന്റെ ആദ്യ ട്രെയിലർ എത്തി

 

  • അമ്പരപ്പിക്കുന്ന അഭിനയവുമായാണ് രൺബീർ കപൂർ സജ്ഞയ് ദത്തായി വെള്ളിത്തിരയിലെത്തുന്നത് 
  • ബയോപിക് ആയിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്
first trailoer released sanju in ranbeer kapoor acting as sanjay dutt

ഒറ്റനോട്ടത്തിൽ ബോളിവുഡ് താരം സജ്ഞയ് ദത്ത് തന്നെയാണെന്ന് തോന്നിപ്പോകും. സജ്ഞയ് ദത്തിന്റെ ജീവിതം പറയുന്ന സ‍ജ്ഞു എന്ന ചിത്രത്തിലാണ് രൺബീർ അമ്പരപ്പിക്കുന്ന രൂപമാറ്റത്തോടെ വെള്ളിത്തിരയിലെത്തുന്നത്. രാജ്കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന  ചിത്രത്തിന്റെ ആദ്യ ട്രെയിലറാണ് പുറത്തെത്തിയിരിക്കുന്നത്. അത്ഭുതപ്പെടുത്തുന്ന അഭിനയമാണ് രൺബീർ കാഴ്ച വച്ചിരിക്കുന്നതെന്ന് ആദ്യട്രെയിലറിൽ നിന്ന് തന്നെ വ്യക്തമാകുന്നുണ്ട്. ബയോപിക് ആയിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.  

സജ്ഞയ് ദത്തിന്റെ  സിനിമാ ജീവിതവും വ്യക്തിജീവിതവും സത്യസന്ധമായി ചർച്ച ചെയ്യുന്ന ചിത്രം കൂടിയായിരിക്കും ഇത്.  ജൂൺ 29 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. സജ്ഞയ് ദത്തിന്റെ ആരാധകരെ നൂറുശതമാനം തൃപ്തിപ്പെടുത്താൻ ചിത്രത്തിന് സാധിക്കുമെന്ന് തന്നെയാണ് ട്രെയിലറിൽ നിന്നും വ്യക്തമാകുന്നത്. മൂന്നു മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറിൽ സജ്ഞയ് ദത്തിന്റെ ജീവിതത്തിലെ വ്യത്യസ്തഘട്ടങ്ങളെയാണ് കാണിക്കുന്നത്. സജ്ഞയ് ദത്തിന്റെ അമ്മയായ നർ​ഗീസ് ദത്തായി എത്തുന്നത് മനീഷ കൊയ്രാളയാണ്. അനുഷ്ക ശർമ്മ, ആലിയ ഭട്ട്, ദിയ മിര്സ, പർവേഷ് റാവൽ, മനീഷ കൊയ്രാള, വിക്കി കൗശൽ എന്നിങ്ങനെ നീണ്ട താരനിര തന്നെയുണ്ട് ചിത്രത്തിൽ. 

Follow Us:
Download App:
  • android
  • ios