അടിച്ചമര്‍ത്തപ്പെടുന്ന വിദ്യാര്‍ത്ഥി സമൂഹത്തിന്റെ മുറവിളിയുടെ ശബ്ദമാണ് ഫ്യൂണറല്‍ ഓഫ് എ നേറ്റീവ് സണ്‍ എന്ന മ്യൂസിക്ക് വീഡിയോ. ജെഎന്‍യുവിലെ സമരപോരാട്ടം മുതല്‍ രോഹിത് വെമുലയുടെ മരണവുമെല്ലാം ഇതില്‍ പ്രമേയമാവുന്നു. മകനെകുറിച്ചുള്ള ഒരച്ഛന്റെ ആവലാതികള്‍ പങ്കുവച്ച് എത്തുന്ന മാമൂക്കോയ അഭിയനത്തിനൊപ്പം ഗാനമാലപിക്കുകയും ചെയ്തു. ഇനിവരുന്നൊരു തലമുറയ്‌ക്ക് എന്ന ഒറ്റ ഗാനത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ഗായിക രശ്‍മി, വീണ്ടും യുവാക്കളുടെ ശബ്ദമായി ആവേശമുയര്‍ത്തുന്നു.

കെഎല്‍ 10 എന്ന ചിത്രത്തിലൂടെ മുഹ്സിന്‍ പരാരിയെ എന്ന സംവിധായകനെ പ്രേക്ഷകര്‍ക്ക് പരിചിതമാണ്. മുഹസിന്റെ രണ്ടാമത്തെ ആല്‍ബമാണ് ഇപ്പോഴത്തേത്. ആദ്യ ആല്‍ബം നേറ്റീവ് ബാപ്പയും മികച്ച പ്രതികരണം നേടിയിരുന്നു. ആല്‍ബത്തിന് പിന്തുണ അറിയിച്ച ആഷിബ് അബുവിനെ കൊണ്ട് തന്നെയാണ് ബിജിപാല്‍ ആല്‍ബം പ്രകാശനം ചെയ്യിപ്പിച്ചത്.