വിഖ്യാത ടെലിവിഷന്‍ സീരീസായ ഗെയിം ഓഫ് ത്രോണ്‍സിന്‍റെ തിരക്കഥ ഹാക്കര്‍മാര്‍ ചോര്‍ത്തി. ഗെയിം ഓഫ് ത്രോണ്‍സിന്‍റെ തിരക്കഥയുള്‍പ്പെടെ എച്ച്ബിഒ ചാനലിലെ വിവിധ ഷോകളുടെ 1.5 ടിബി ഡാറ്റയാണ് ഹാക്കര്‍മാര്‍ തട്ടിയെടുത്തത്. ജനപ്രിയ ഷോകളുടെ സംപ്രേക്ഷണം ചെയ്യാത്ത എപ്പിയോഡുകളുടെ തിരക്കഥയും ഉള്ളടക്കവും പുറത്തായി.
ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന ബാല്ലേഴ്സ്, റൂം 104 എന്നീ ഷോകളുടെ ഉള്ളടക്കം ചോര്‍ന്നവയിലുണ്ട്. ചാനലിലെ കൂടുതല്‍ വിവരങ്ങള്‍ ഭാവിയില്‍ ചോര്‍ത്തുമെന്ന മുന്നറിയിപ്പും ഹാക്കര്‍മാര്‍ നല്കി. പ്രോഗ്രാം ഉള്ളടക്കങ്ങള്‍ ചോര്‍ന്ന വിവരം എച്ച്ബിഒ സ്ഥിരീകരിച്ചു. 2014ല്‍ സോണി ടിവിയിലെ രഹസ്യസ്വഭാവമുള്ള വിവരങ്ങളും സമാന രീതിയില്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയിരുന്നു
