അടുത്ത മാസം ചിത്രീകരണം
നിരൂപകപ്രശംസ ലഭിച്ചെങ്കിലും പ്രേക്ഷകപ്രീതി ലഭിക്കാതിരുന്ന സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ മായാവനിന്‍റെ സംവിധായകന്‍ സി.വി.കുമാര്‍ പുതിയ സിനിമയുമായെത്തുന്നു. ഗ്യാങ്സ് ഓഫ് മദ്രാസ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചെന്നൈയിലുള്ള ഒരു വനിതാ അധോലോക നേതാവിന്‍റെ ജീവിതത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് കുമാര്‍ സിനിമയൊരുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗ്യാങ്സ്റ്റര്‍ ഡ്രാമ ഗണത്തില്‍ പെടുത്താവുന്ന സിനിമയുടെ ചിത്രീകരണം ജൂലൈയില്‍ ആരംഭിക്കും. ഡാനിയേല്‍ ബാലാജി, കലൈയരശന്‍, ഭഗവതി പെരുമാള്‍ എന്നിവര്‍ മറ്റ് പുതുമുഖങ്ങളോടൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഹരി ഡെഫൂസിയയാണ് സംഗീതം. കാര്‍ത്തിക് കുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കും. പ്രോജക്ടിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും.
മുന്‍പ് സംവിധാനം ചെയ്ത സിനിമ വിജയമായിരുന്നില്ലെങ്കിലും നിര്‍മ്മാതാവ് എന്ന നിലയില്‍ ഇന്‍റസ്ട്രിയിയുടെ ബഹുമാനം നേടിയ ആളാണ് സി.വി.കുമാര്‍. നിരൂപകശ്രദ്ധയും ബോക്‍സ് ഓഫീസ് വിജയവും നേടിയ ആട്ടക്കത്തി, പിസ, എനക്കുള്‍ ഒരുവന്‍ തുടങ്ങിയ സിനിമകളുടെ നിര്‍മ്മാതാവാണ് അദ്ദേഹം.
