ബാഹുബലിയുടെ വിജയത്തോടെ തെന്നിന്ത്യയിലെ താരറാണിയായിരിക്കുകയാണ് അനുഷ്‍കാ ഷെട്ടി. അനുഷ്‍കാ ഷെട്ടിയെ നായികയാക്കി ഗൗതം വാസുദേവ് മേനോന്‍ ഒരു സിനിമയൊരുക്കാന്‍ ആലോചിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

നായികാ കേന്ദ്രീകൃതമായ കഥയാണ് ഗൗതം വാസുദേവ് മേനോന്‍ അനുഷ്‍കാ ഷെട്ടിക്കായി ആലോചിക്കുന്നത്. നേരത്തെ അജിത്തിനെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ ഒരുക്കിയ യെന്നൈ അറിന്താല്‍ എന്ന സിനിമയില്‍ അനുഷ്‍കാ ഷെട്ടി അഭിനയിച്ചിരുന്നു. അതേസമയം ധനുഷിനെ നായകനാക്കി എന്നൈ നോക്കി പായും തോട്ട, വിക്രത്തിനെ നായകനാക്കി ധ്രുവനച്ചിത്രം എന്നീ സിനിമകള്‍ ഗൗതം വാസുദേവ് മേനോന്‍ ഒരുക്കുന്നുണ്ട്.