മിനി സ്‍ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രമാണ് ദീപ്‍തി ഐപിസ്. ദീപ്‍തി ഐഎസിനെ 'പരസ്‍പരം' എന്ന സീരിയലില്‍ അവതരിപ്പിച്ച് ഗായത്രി അരുണും പ്രേക്ഷകപ്രിയം നേടി. ഇപ്പോഴിതാ ഗായത്രി അരുണ്‍ വെള്ളിത്തിരയിലും എത്തുന്നു. സര്‍വോപരി പാലാക്കാരന്‍ എന്ന ചിത്രത്തിലാണ് ഗായത്രി അരുണ്‍ അഭിനയിക്കുന്നത്.

രസകരമെന്ന് പറയട്ടേ വെള്ളിത്തിരയിലും പൊലീസ് ഓഫീസറുടെ വേഷമാണ് ഗായത്രി അരുണിന് ലഭിച്ചിരിക്കുന്നത്. ചന്ദ്ര ശിവകുമാര്‍ എന്ന അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറുടെ വേഷമാണ് ഗായത്രി അരുണിന്. വേണുഗോപാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനൂപ് മേനോനാണ് ചിത്രത്തിലെ നായകന്‍. അപര്‍ണ ബാലമുരളിയും അനു സിത്താരയും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.