സി.വി.സിനിയ
ചായം പൂശുന്നതിനിടയില്‍ ഗിരീഷ് ബാബുവിന്‍റെ ഫോണ്‍ നിര്‍ത്താതെ ശബ്ദിച്ചുകൊണ്ടിരുന്നു. തിടുക്കത്തില്‍ അതെടുത്ത് ആരാണെന്ന മട്ടില്‍ മുഖം ചുളിച്ചു. പെട്ടെന്ന് രണ്ടു വാക്കുമാത്രം
ചായം പൂശുന്നതിനിടയില്‍ ഗിരീഷ് ബാബുവിന്‍റെ ഫോണ്‍ നിര്‍ത്താതെ ശബ്ദിച്ചുകൊണ്ടിരുന്നു. തിടുക്കത്തില്‍ അതെടുത്ത് ആരാണെന്ന മട്ടില്‍ മുഖം ചുളിച്ചു. പെട്ടെന്ന് രണ്ടു വാക്കുമാത്രം ഇത്തവണത്തെ സംസ്ഥാന ടെലി-ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി താങ്കളെ തിരഞ്ഞെടുത്തിരിക്കുന്നു. അത്രമാത്രം.. ഫോണ്‍ കട്ടായി...
പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്രയും സന്തോഷം 53 കാരനായ ഗിരീഷ് ബാബുവിന്‍റെ മുഖത്ത് പ്രതിഫലിച്ചു. താന്‍ അഭിനയിച്ച ഉരിയാട്ടത്തിലെ അഭിനയത്തിനായിരുന്നു 2017 സംസ്ഥാന ടെലിഫിലിം അവാര്‍ഡില്‍ അര്‍ഹനായത്. മനോജ് തങ്കപ്പന്‍ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് ഉരിയാട്ടം.

വക്കം സ്വദേശിയായ കേശവന്‍റെയും -ദേവകിയുടെയും മകനായി ജനിച്ചു. സാധാരണ കുടുംബത്തില്‍ ജനിച്ച ഗിരീഷിന് ചെറുപ്പം മുതല്‍ക്കേ അഭിനയത്തോടായിരുന്നു താല്‍പര്യം. സ്‌കൂളിലും നാട്ടിലെ ക്ലുബുകളുടെ പരിപാടിയില്‍ ഗിരീഷ് ബാബു നാടകത്തില്‍ അഭിനയിച്ചു തുടങ്ങി. എന്നാല്‍ ഇതൊന്നും എവിടെയും എത്തി നിന്നില്ല.
ചിത്രം വരയോട് അല്പം കമ്പം ഉള്ളതുകൊണ്ടു തന്നെ രവി വര്‍മ്മ കോളേജ് ഓഫ് ഫൈന്‍ ആര്‍ടിസില്‍ നിന്നും ഡിപ്ലോമ നേടി. പിന്നീട് നേരെ പോയത് ടീച്ചിംഗിലേക്കായിരുന്നു. അതൊന്നും പച്ച പിടിക്കാതെ വന്നപ്പോള്‍ വീട് ചായം പൂശുന്ന ജോലിയില്‍ ഏര്‍പ്പെട്ടു. അതിനിടയില്‍ നാടകാഭിനവും ഒപ്പം കൊണ്ടുപോയി.
അന്ന് ഗിരീഷ് ബാബുവിനോട് സുഹൃത്തുക്കള്‍ പറയുമായിരുന്നു തന്‍റെ ഉള്ളില്‍ നല്ലൊരു നടനുണ്ടെന്ന്
അന്ന് ഗിരീഷ് ബാബുവിനോട് സുഹൃത്തുക്കള്‍ പറയുമായിരുന്നു തന്‍റെ ഉള്ളില്‍ നല്ലൊരു നടനുണ്ടെന്ന്. എന്നാല്‍ തന്‍റെ ഉള്ളിലുള്ള നടനെ സ്‌ക്രീനിലെത്തിക്കാന്‍ സുധീര്‍ ജെ എസ് എന്ന എഴുത്തുക്കാരന്‍ വേണ്ടി വന്നുവെന്ന് ഗിരീഷ് തന്നെ പറയുന്നു. അദ്ദേഹം ടെലിഫിലിം ചെയ്യുന്ന സമയത്ത് ആര്‍ട്ട് ഡയരക്ടറായി പ്രവര്‍ത്തിച്ചിരുന്നു. അതിനിടയില്‍ ചിത്രത്തിലെ ചില ഗസ്റ്റ് അപ്പിയറന്‍സും അദ്ദേഹം ചെയ്യിപ്പിച്ചു. പിന്നിട് 'അണ്‍ ഫിനിഷ്ഡ് എന്ന ഷോര്‍ട്ട് ഫിലിം ചെയ്തു.
എന്നാല്‍ തികച്ചും യാദൃശ്ചികമായാണ് ഉരിയാട്ടത്തില്‍ എത്തിയത്. ഈ ഹ്രസ്വ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരെ ആരെയും തന്നെ ഗിരീഷ് ബാബുവിന് പരിചയമുണ്ടായിരുന്നില്ല. 27 ദൈര്‍ഘ്യമുള്ള ഹ്രസ്വ ചിത്രമാണ് ഉരിയാട്ടം. ടി എന്‍ ഷാജുമോനാണ് ഇതിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്".

വിവിധ ഫിലിം ഫെസ്റ്റുവല്ലുകളിലായി 16 ഓളം അവാര്‍ഡ് ഈ ചിത്രത്തിന് ലഭിച്ചു കഴിഞ്ഞു. അതില്‍ നാലെണ്ണം മികച്ച നടന് തന്നെയായിരുന്നു.ഇതിന് ശേഷം 'ഇക്കര പച്ച' എന്ന ചിത്രത്തിലും അഭിനയിച്ചു. ഇത് ബിഗ് സ്‌ക്രീനില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകരെന്ന് ഗിരീഷ് ബാബൂ പറയുന്നു.
ഇനി ഹ്രസ്വ ചിത്രത്തില്‍ നിന്നും ബിഗ് സക്രീനിലേക്ക് വരണമെന്നാണ് ഗിരീഷിന്റെ ആഗ്രഹം. തന്റെ അഭിനയമെന്ന ആഗ്രഹത്തോട് ഭാര്യ വത്സല നന്നായി സപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും ഗിരീഷ് ബാബു പറയുന്നു. തന്റെ സിനിമാ മോഹമെല്ലാം പറഞ്ഞു നിര്‍ത്തി, ഗിരീഷ് ബാബു ദീര്‍ഘ ശ്വാസം വിട്ടു.
പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും താന്‍ തച്ചുടയ്ക്കാന്‍ ശ്രമിച്ച ജാതിക്കല്ലുകള്‍ പിന്നെയും വളര്‍ന്നുകൊണ്ടിരിക്കുന്നുവെന്ന് തിരിച്ചറിയുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ അരവിന്ദനെ ഗിരീഷ് ബാബു ഒന്നുകൂടി ഓര്‍ത്തുകൊണ്ട് തന്റെ പെയിന്റിംഗ് ജോലി വീണ്ടും ആരംഭിച്ചു.
