മമ്മൂട്ടി കോളേജ് അധ്യാപകനായി എത്തുന്ന മാസ്റ്റര്‍ പീസ് എന്ന ചിത്രത്തെ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മമ്മൂട്ടി ഒന്നുകൂടി ഊര്‍ജ്ജസ്വലനായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ ഹിറ്റായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ഗോകുല്‍ സുരേഷാണ് ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത്. നൃത്ത രംഗമാണ് ഗാനത്തിലൂടെ അവതരിപ്പിക്കുന്നത്.

 ഉണ്ണി മുകുന്ദന്‍, മുകേഷ്, കലാഭവന്‍ ഷാജോണ്‍, വിജയകുമാര്‍, ജനാര്‍ദ്ദനന്‍, ലെന തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്.