കമല്‍ഹാസനുമായി വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കെതിരെ ഗൗതമി. ഒരു തമിഴ് മാധ്യമം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയ്ക്കെതിരെയാണ് ഗൗതമി രംഗത്ത് എത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് ഗൗതമിയുടെ പ്രതികരണം.

'വിഡ്ഢികള്‍ പിറുപിറുക്കുകയും പട്ടികള്‍ കുരയ്ക്കുകയും ചെയ്തോട്ടെ. ഞാന്‍ മുന്‍പോട്ട് പോയികൊണ്ടിരിക്കുകയാണ്. എല്ലാവരും അവരുടെ ജീവിതത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്. അല്ലാതെ മറ്റുള്ളവര്‍ എന്തു ചെയ്യുന്നു എന്നതിനല്ല- ഗൗതമി പറയുന്നു.
