ആറു പുരസ്‍കാരങ്ങളുമായി ഗ്രാമിയിൽ തിളങ്ങി ബ്രൂണോ മാഴ്‍സ്. 2017 ലെ ഏറ്റവും മികച്ച ഗാനം, ആൽബം, റെക്കോർഡ് എന്നീ മൂന്നു പ്രധാന പുരസ്‍കാരങ്ങളാണ് മാഴ്‍സ് സ്വന്തമാക്കിയത്. ബ്രൂണോ മാഴ്‍സിന്റെ ദാറ്റ്സ് വാട്ട് ഐ ലൈക്ക് എന്ന ഗാനത്തനാണ് മികച്ച ഗാനത്തിനുള്ള പുരസ്‍കാരം. മികച്ച നവാഗത സംഗീതജ്ഞർക്കുള്ള ബെസ്റ്റ് ന്യൂ ആർട്ടിസ്റ്റ് പുരസ്‍കാരം അലെസിയ കാര സ്വന്തമാക്കി. 84 വിഭാഗങ്ങളിലായാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.