'പീഡനം ഉണ്ടായാൽ അപ്പോൾ പറയണം, പരാതി ഉന്നയിച്ചപ്പോൾ മോശമായി പെരുമാറി'; ഭാഗ്യലക്ഷ്മിക്കെതിരെ ഹെയർസ്റ്റൈലിസ്റ്റ്
ദുരനുഭവം മാധ്യമങ്ങളോട് തുറന്ന് പറഞ്ഞതിന് ഭാഗ്യലക്ഷ്മി തന്നെ ശാസിച്ചെന്ന് തൃശൂര്‍ സ്വദിശിയായ ഹെയർ സ്റ്റൈലിസ്റ്റ് ആരോപിച്ചു. മലർന്ന് കിടന്ന് തുപ്പരുത് ഭാഗ്യലക്ഷ്മി തന്നോട് പറഞ്ഞു. ഭാഗ്യലക്ഷ്മി പരാതി പറഞ്ഞവരുടെ വായടപ്പിച്ചുവെന്നും ആരോപണം.
പാലക്കാട്: ഫെഫ്ക യോഗത്തിൽ പീഡന പരാതി ഉന്നയിച്ചപ്പോൾ ഭാഗ്യലക്ഷ്മി മോശമായി പെരുമാറിയതായി ഹെയർ സ്റ്റൈലിസ്റ്റ്. മണ്ണാർക്കാട് സ്വദേശിയാണ് ഭാഗ്യലക്ഷ്മിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പീഡനം ഉണ്ടായാൽ അപ്പോൾ തന്നെ പ്രതികരിക്കണമെന്നും പിന്നീടല്ല ഇത് ഉയർത്തേണ്ടതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞതായും ഹെയർ സ്റ്റൈലിസ്റ്റ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
എന്നാൽ ഇക്കാര്യം പറഞ്ഞില്ലെന്ന് ഭാഗ്യലക്ഷ്മി പറയുന്നത് നുണയെന്നും ഹെയർസ്റ്റലിസ്റ്റ് പറയുന്നു. മലർന്ന് കിടന്ന് തുപ്പരുതെന്നാണ് ഭാഗ്യലക്ഷ്മി തന്നോട് പറഞ്ഞത്. ഭാഗ്യലക്ഷ്മി പരാതി പറഞ്ഞവരുടെ വായടപ്പിച്ചുവെന്നും ആരോപിക്കുന്നുണ്ട്. കൊച്ചിയിലെ ഫെഫ്ക യോഗത്തില്‍ വെച്ചായിരുന്നു സംഭവം എന്നാണ് പരാതിക്കാരി പറയുന്നത്. അതേസമയം, ആരോപണം ഭാഗ്യലക്ഷ്മി നിഷേധിച്ചു. ആരെയും ശാസിച്ചിട്ടില്ലെന്നാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. കൊച്ചിയിലെ ഫെഫ്ക് യോഗം മുഴുവന്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ഇതിനിടെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മുഴുവന്‍ പേരുകളും പുറത്തു വിടണമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ ആവശ്യപ്പെട്ടു.
https://www.youtube.com/watch?v=Ko18SgceYX8