നാഗചൈതന്യയുടെ വെല്ലുവിളി ഏറ്റെടുത്ത് സാമന്ത- വീഡിയോ
ഇപ്പോള്‍ ഫിറ്റ്നസ് ചലഞ്ച് ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. ഭര്‍ത്താവും നടനുമായ നാഗചൈതന്യയുടെ ഫിറ്റ്‍നസ് ചലഞ്ച് സ്വീകരിച്ചിരിക്കുകയാണ് നടി സാമന്ത. പുള്‍ അപ് ചെയ്യുന്ന വീഡിയോ ഷെയര്‍ ചെയ്‍താണ് സാമന്ത വെല്ലുവിളി സ്വീകരിച്ചിരിക്കുന്നത്.
മുമ്പ് പുള്‍ അപ് ചെയ്യാന്‍ ട്രെയിനര്‍ പറയുമ്പോള്‍ താന്‍ മടിപിടിച്ചിരിക്കലായിരുന്നുവെന്ന് സാമന്ത പറയുന്നു. തലവേദനയാണെന്നോ പല്ലുവേദന ആണെന്നോ പറഞ്ഞ് ഒഴിവാക്കാറാണ് പതിവ്. അവസാനം ഞാന്‍ അത് ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്യുകയും ചെയ്‍തു. ഫിറ്റ്‍നെസ് ആണെന്നത് അച്ചടമുണ്ടായിരിക്കുക എന്നതുകൂടിയാണ്- സാമന്ത പറയുന്നു. ശില്‍പ റെഡ്ഡിയെയും രാകുല്‍പ്രീത് സംഗിനെയും സാമന്ത ചലഞ്ച് ചെയ്യുകയും ചെയ്‍തു.
