നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷാ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം 13ന് പരിഗണിക്കാനായി ഹൈക്കോടതി മാറ്റിവെച്ചു. ഹര്‍ജിയില്‍ സര്‍ക്കാറിന്റെ നിലപാടും കോടതി തേടിയിട്ടുണ്ട്.

ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ശേഷം കേസ് ഈ മാസം 13ലേക്ക് മാറ്റുകയായിരുന്നു. തന്നെ കേസില്‍ പ്രതിയാക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്നും ദിലീപിനെതിരെ മൊഴി നല്‍കാന്‍ പൊലീസ് പ്രേരിപ്പിക്കുന്നുവെന്നും കാണിച്ചാണ് നാദിര്‍ഷാ മുന്‍കൂര്‍ ജാമ്യം തേടിയത്. തന്നെ ഏത് നിമിഷവും അറസ്റ്റ് ചെയ്യാമെന്ന ഭീഷണി നിലനില്‍ക്കുന്നതായും നാദിര്‍ഷ ഹര്‍ജിയില്‍ അറിയിച്ചു. കേസ് ഇനി പരിഗണിക്കുന്നത് വരെ അറസ്റ്റ് തടയണമന്ന ആവശ്യം കോടതിയില്‍ അഭിഭാഷകന്‍ ഉന്നയിച്ചില്ല.