കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷാ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിരപരാധിയായ തന്നെ കേസില്‍ കുടുക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തുന്നുവെന്നും ദിലീപിനെതിരായി മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചുവെന്നുമാണ് നാദിര്‍ഷയുടെ വാദം. 

ഗൂഢാലോചനയില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചതിന് പിറകെ ആശുപത്രില്‍ പ്രവേശിച്ച നാദിര്‍ഷ ഇന്നലെയാണ് ഹൈക്കോടതയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചത്. അതേസമയം ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ ഒരുങ്ങുകയാണ് പ്രോസിക്യൂഷന്‍. ഗൂഡാലോചനയില്‍ നാദിര്‍ഷയുടെ പങ്കിനെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും.