മലയാളികളുടെ പ്രിയങ്കരിയായ ഹണി റോസും പറയുന്നു, മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന്. 

അടുത്തിടയായി ലോകസിനിമയില്‍ മുതല്‍ മലയാള സിനിമയില്‍ വരെ കേള്‍ക്കുന്ന ഒരു പദമാണ് 'കാസ്റ്റിങ് കൗച്ച്'. മീ ടൂ പ്രചരണത്തിന് ഹോളിവുഡില്‍ തിരികൊളുത്തിയെങ്കിലും ബോളിവുഡില്‍ ഇക്കാര്യത്തില്‍ പൊതുവേ തണുപ്പന്‍ മട്ടാണ്. എന്നാല്‍ മലയാള സിനിമയില്‍ പല നടിമാരും ഇതിനെ കുറച്ച് സംസാരിക്കാന്‍ തയ്യാറായി രംഗത്തെത്തുന്നു. ഇപ്പോള്‍ മലയാളികളുടെ പ്രിയങ്കരിയായ ഹണി റോസും പറയുന്നു, മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന്. 

അറിയപ്പെടുന്ന ഒരു നടി ആകുന്നതുവരെ പല പുതുമുഖങ്ങൾക്കും പല തരത്തിലുളള ബുദ്ധിമുട്ടുകളും സഹിക്കേണ്ടി വരുന്നു. മോശമായ രീതിയിലുളള സംസാരവും സമീപനവും തുടക്കകാലത്ത് സിനിമാ രംഗത്തുനിന്നും ഉണ്ടായിട്ടുണ്ടെന്നും ഹണി പറയുന്നു. അതേസമയം, നമ്മുടെ വ്യക്തിത്വത്തിൽ തന്നെ ഉറച്ചുനിന്നാൽ കാസ്റ്റിങ് കൗച്ച് ഒന്നും ഒരു വിഷയമാകില്ലെന്നും ഹണി കൂട്ടിച്ചേര്‍ത്തു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.