മലയാളിയുടെ ഹൃദയങ്ങള്‍ കീഴടക്കിയ കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന സിനിമയാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി. പരിമിത സാഹചര്യങ്ങളില്‍ വളര്‍ന്ന് തെന്നിന്ത്യന്‍ സിനിമ കീഴടക്കിയ മണിയുടെ വിജയഗാഥയാണ് സിനിമയ്ക്കാധാരം. വിനയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ ഹണി റോസ് ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ ഹണി റോസിന്റെ ഫസ്റ്റ് ലുക്കാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച. കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രത്തില്‍ ആരാണ് ഒരു തമ്പുരാട്ടി ആരാണെന്നാണഅ സോഷ്യല്‍ മീഡിയയിലെ ചോദ്യം. 

നടനായും ഗായകനായും തിളങ്ങിയ മണിക്കുള്ള ആദരമാണ് സിനിമയെന്ന് വിനയന്‍ പറഞ്ഞു. കോമഡി സ്‌കിറ്റുകളിലൂടെയും മറ്റും ശ്രദ്ധിക്കപ്പെട്ട രാജാമണിയാണ് ചിത്രത്തില്‍ കലാഭവന്‍ മണിയെ അവതരിപ്പിയ്ക്കുന്നത്.സലിം കുമാര്‍, ജിജു ജോര്‍ജ്, ജോയ് മാത്യു, സുനില്‍ സുഗത, ടിനി ടോം, കൊച്ചു പ്രേമന്‍, കോട്ടയം നസീര്‍, രമേഷ് പിഷാരടി തുടങ്ങിയവരും ചിത്രത്തിലെ കഥാപാത്രങ്ങളായി എത്തുന്നുണ്ട്