മഹേഷിന്റെ പ്രതികാരത്തിലൂടെ സിനിമയിലേക്ക് കാലെടുത്തു വച്ച ലിജോ മോള്‍ ക്യൂട്ട് ലുക്കിലെത്തിയിരിക്കുകയാണ് ഹണിബി 2.5 എന്ന ചിത്രത്തില്‍. തികച്ചും നാട്ടുമ്പുറത്തുകാരിയായ അരങ്ങേറ്റം കുറിച്ച ലിജോ മോളുടെ പ്രണയം തുളുമ്പുന്ന വീഡിയോ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.

 കല്യാണപെണ്ണായും പ്രണയിനിയായും ലിജോ മോള്‍ മറ്റൊരു ലുക്കില്‍ എത്തിയിരിക്കുകയാണ്. അസ്‌കര്‍ അലിയാണ് നായകനായി എത്തുന്നത്. 

കിനാവോ എന്നു തുടങ്ങുന്ന ഗാനത്തില്‍ ഇരുവരും ചേര്‍ന്നുള്ള പ്രണയ രംഗങ്ങളും കല്യാണവും ഇവരുടെ പിന്നീടുള്ള ജീവിതവുമാണ് അവതരിപ്പിക്കുന്നത്.

സന്തോഷ വര്‍മയാണ് വരികള്‍ക്ക് ദീപക് ദേവാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. അഫ്‌സലും റിമി ടോമി, അന്‍വര്‍ സാദത്തും ചേര്‍ന്നാണ് പാടിയത്. ഷൈജു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മാണം ലാലാണ്.