മുംബൈ: മക്കള്‍ക്ക് മാര്‍ക്ക് കുറഞ്ഞതിന് പരിഭവിക്കുന്ന മാതാപിതാക്കള്‍ക്ക് ഉപദേശവുമായി ദീപിക പാദുക്കോണ്‍. ക്ലാസില്‍ മാര്‍ക്ക് വാങ്ങി ഒന്നാമത് എത്തുന്നത് മാത്രമാണോ ജീവിതത്തിലെ ലക്ഷ്യം? എന്ന ചോദ്യത്തിന് സ്വന്തം മാര്‍ക്ക് വെളിപ്പെടുത്തിയാണ് ബോളിവുഡ് സുന്ദരി മറുപടി നല്‍കുന്നത്.
അടുത്തിടെ ലിഫ്റ്റില്‍ വെച്ച് കണ്ടുമുട്ടിയ ഒരമ്മയുമായുള്ള സംഭാഷണമാണ് ദീപിക സ്വന്തം ട്വിറ്ററിലൂടെ പങ്കുവയ്ക്കുന്നത്.‘മാര്‍ക്ക് കുറഞ്ഞതില്‍ പരിഭവിക്കുന്ന ഒരു ആണ്‍കുട്ടിയെ ലിഫ്റ്റില്‍വെച്ച് കണ്ടു. നിങ്ങള്‍ ജീവിതത്തില്‍ വിജയിയാണെന്നും പഠിക്കുന്ന കാലത്ത് തീര്‍ച്ചയായും മികച്ച മാര്‍ക്ക് നേടിയിട്ടുണ്ടാകുമെന്നായിരുന്നു ആ കുട്ടിയുടെ അമ്മ എന്നോട് പറഞ്ഞത്.
65 ശതമാനം മാര്‍ക്ക് എന്നായിരുന്നു എന്റെ മറുപടി. അത്രയേ ഉള്ളൂ എന്നായി അവര്‍. മാര്‍ക്കിനേക്കാള്‍, ഗ്രേഡിനേക്കാള്‍ പഠനത്തേക്കാള്‍ വിലപ്പെട്ട കാര്യങ്ങള്‍ ജീവിതത്തിലുണ്ട്'. അതിനായി നിങ്ങളുടെ ഹൃദയത്തെ പിന്തുടരൂ, എന്തിലാണ് അഭിനിവേശം അത് ചെയ്യൂ, ജീവിക്കൂ..സ്‌നേഹിക്കൂ..ചിരിക്കൂ..എന്നും ദീപിക ട്വീറ്റിലൂടെ പറയുന്നു.
