ബോളിവുഡിലെ തിരക്കുള്ള താരങ്ങളിലൊരാളാണ് ഹൃത്വിക് റോഷന്‍. താരത്തിന്റെ ഒരു ഫോട്ടോയാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. ജയ്പൂരിലെ തിരക്കുള്ള റോഡിലൂടെ പപ്പടം  വിറ്റ് നടക്കുന്ന താരത്തിന്റെ ഫോട്ടോയാണ് തരംഗമാകുന്നത്.  എന്നാല്‍ ഹൃത്വിക് റോഷനാണ് പപ്പടം വിറ്റ് നടക്കുന്നതെന്ന്‌ ആരും തിരിച്ചറിഞ്ഞില്ല. പിന്നീട് അറിഞ്ഞപ്പോള്‍ ആരാധകര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി.

 ഹൃത്വിക് റോഷന്‍ ഫാന്‍സ് പേജിലൂടെ പങ്കുവച്ച ചിത്രമാണ് വൈറലാകുന്നത്.  ഗണിശാസ്ത്രഞ്ജന്‍ ആനന്ദ് കുമാറിന്റെ ജീവിത കഥ പറയുന്ന സൂപ്പര്‍ 30 എന്ന ചിത്രത്തിന് വേണ്ടിയാണ് താരത്തിന്റെ മേക്ക് ഓവര്‍.

ഐ ഐടിയില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന പട്‌നയിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ അവരുടെ ലക്ഷ്യം പൂര്‍ത്തികരിക്കുന്നതിനായി സൂപ്പര്‍ 30 ആരംഭിച്ച വ്യക്തിയാണ് ആനന്ദ് കുമാര്‍. വര്‍ഷം തോറും തിരഞ്ഞെടുക്കപ്പെടുന്ന പാവപ്പെട്ട 30 കുട്ടികള്‍ക്ക് ഐ ഐ ടി- ജെ ഇ ഇ എന്‍ട്രന്‍സ് പരീക്ഷകള്‍ നേടാനുള്ള സൗജന്യ ട്യൂഷന്‍ നല്‍കുന്നത്.  വികാസ് ബെല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്ത വര്‍ഷം ജനുവരിയില്‍ പ്രദര്‍ശനത്തിന് എത്തും.