കൃഷിന്റെ നാലാം ഭാഗവും അഞ്ചാം ഭാഗവും ഒരേസമയം
ഹൃത്വിക് റോഷന്റെ സൂപ്പര്‍ഹിറ്റ് ചിത്രമാണ് കൃഷ്. 2016ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ നാലാം ഭാഗവും ഒരുങ്ങുന്നുവെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ചിത്രം 2020ല്‍ റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ ആലോചിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥാ ജോലികള്‍ പുരോഗമിക്കുകയാണ്.
അതേസമയം കൃഷിന്റെ നാലാം ഭാഗം മാത്രമല്ല അഞ്ചാം ഭാഗവും ഉടൻ തുടങ്ങുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. 2019ല്‍ രണ്ട് ചിത്രങ്ങളുടെയും ചിത്രീകരണം തുടങ്ങും. പുതിയ താരങ്ങളും ചിത്രത്തിലുണ്ടാകും. നാലാം ഭാഗത്തില്‍ ഹൃത്വിക് റോഷൻ തന്നെയാണ് നായകനെയും വില്ലനെയും അവതരിപ്പിക്കുന്നത്. ഹൃത്വിക് റോഷന്റെ പിതാവ് രാകേഷ് റോഷന്‍ തന്നെയാണ് കൃഷിന്റെ നാലാം ഭാഗവും അഞ്ചാം ഭാഗവും സംവിധാനം ചെയ്യുന്നത്
കൃഷിലും കൃഷിലും മൂന്നിലും ഹൃത്വിക് ഇരട്ട കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. രോഹിത് മെഹ്രയും മകന്‍ കൃഷ്‍ണ മെഹ്രയെയും.
