കൊച്ചു സംവിധായകന് സമ്മാനം നല്‍കിയത് അച്ഛന്‍ ജയസൂര്യ
കൊച്ചി:പരിസരം മലിനമാക്കുന്നതിനെതിരെ ഹ്രസ്വ ചിത്രവുമായി നടന്‍ ജയസൂര്യയുടെ മകന്‍ അദ്വൈത് ജയസൂര്യ. ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനം കൊച്ചി കലൂരിലെ ജിപിഎസ് സ്കൂളില്‍ നടന്നു. മാലിന്യം കൊണ്ട് പൊറുതിമുട്ടുന്ന നാടിന് ഒരു കൊച്ചു സന്ദേശം. മലിനമായ തെരുവിന്‍റെ ചുവരെഴുത്ത് മാറ്റാനുള്ള മൂന്നു കുട്ടികളുടെ തീരുമാനം. അതാണ് ആറു മിനിട്ട് ദൈര്‍ഘ്യമുള്ള കളര്‍ഫുള്‍ ഹാന്‍റ്സ് എന്ന ചിത്രത്തിലൂടെ പറയുന്നത്.
കലൂര്‍ ജിപിഎസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് സംവിധായകനായ അദ്വൈത് ജയസൂര്യ. ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത് അദ്വൈത് ജയസൂര്യും കൂട്ടുകാരുമാണ്. ആദ്യ പ്രദര്‍ശനം കാണാന്‍ ജയസൂര്യയ്ക്കും കുടുംബത്തിനുമൊപ്പം സംവിധായകന്‍ സിദ്ദിഖുമുണ്ടായിരുന്നു. ആദ്യാവതരണത്തിന് ശേഷം കൊച്ചു സംവിധായകന് സമ്മാനം വിതരണം ചെയ്യാന്‍ സ്കൂള്‍ ചുമതലപ്പെടുത്തിയത് അച്ഛന്‍ ജയസൂര്യയെ.
