താന്‍ ഒരിക്കലും കരുതിയില്ല തന്റെ പൊക്കിള്‍ ഇത്രയും വലിയ ചര്‍ച്ചകള്‍ക്ക് കാരണമാകുമെന്ന്- പറയുന്നത് മറ്റാരുമല്ല സൗത്ത് ഇന്ത്യന്‍ സുന്ദരി അമല പോള്‍ ആണ്. തിരുട്ടു പയലെ -2 എന്ന പുതിയ ചിത്രവുമായി ബന്ധപ്പെട്ട് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അമലയുടെ തുറന്നു പറച്ചില്‍.
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു സുശി ഗണേഷന്‍ സംവിധാനം ചെയ്ത തിരുട്ടുപയലേ-2. ചിത്രത്തിലെ നായകന്‍ ബോബിയോടൊപ്പം മഞ്ഞസാരിയുടുത്ത് പൊക്കിള്‍ കാണിച്ച് നില്‍ക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്. പോസ്റ്റര്‍ പുറത്തുവന്നതോടെ അമലയ്ക്ക് അഭിനന്ദനവുമായി നിരവധിപേര്‍ എത്തിയെങ്കിലും സദാചാരവാദികള്‍ അടങ്ങിയിരുന്നില്ല. കടുത്ത ഭാഷയില്‍ വിമര്‍ശിച്ചും തെറിപറഞ്ഞും സോഷ്യല്‍ മീഡിയയില്‍ അവര്‍ അത് ആഘോഷമാക്കി.
എന്നാല്‍ ഇതൊന്നും കൂസാതെയാണ് വിമര്‍ശകര്‍ക്ക് മറുപടിയുമായി അമല എത്തിയത്. താന്‍ ഒരു രംഗത്തില്‍ പൊക്കിള്‍ കാണിച്ച് അഭിനയിച്ചു. അത് ഇത്രവലിയ പ്രശ്‌നമാകുമെന്ന് കരുതിയില്ല. നമ്മള്‍ 2017ലാണ് ജീവിക്കുന്നതെന്ന് പലരും മറക്കുന്നു. നല്ലൊരു ചിത്രത്തിന്റെ പോസ്റ്ററിനെ മറ്റൊരു രീതിയില്‍ കാണാന്‍ എങ്ങനെയാണ് ഇത്തരക്കാര്‍ക്ക് കഴിയുന്നതെന്ന് മനസിലാകുന്നില്ലെന്നും അമല പറഞ്ഞു. എന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാണിത്. സ്‌ക്രിപ്റ്റ് കണ്ട് ഇ്ഷ്ടപ്പെട്ടാണ് ചിത്രം തിരഞ്ഞെടുത്തത് മികച്ച പ്രതികരണം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അമല പറഞ്ഞു,

