വിവാഹത്തിന് ശേഷവും സിനിമ രംഗത്ത് സജീവമാണ് സാമന്ത സാമന്ത പറയുന്നു, "അത് സംഭവിച്ചാല്‍ അഭിനയം നിര്‍ത്തും"

ഹൈദരാബാദ്: വിവാഹത്തിന് ശേഷവും സിനിമ രംഗത്ത് സജീവമാണ് സാമന്ത. വിവാഹ ശേഷം അഭിനയിച്ച രംഗസ്ഥല, ഇരുമ്പുതിരൈ, മഹാനടി തുടങ്ങിയ ചിത്രങ്ങള്‍ ശ്രദ്ധേയമാകുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ സിനിമയില്‍ നിന്ന് പിന്‍വാങ്ങുന്നതിനേക്കുറിച്ച് സാമന്ത വെളിപ്പെടുത്തിയിരിക്കുകയാണ്. 

'എനിക്കൊരു കുഞ്ഞു ജനിച്ചാല്‍ അതായിരിക്കും എന്റെ ലോകം. കുടുംബവും ജോലിയും ഒരുമിച്ച് കൊണ്ടു പോകുന്ന അമ്മമാരോട് എനിക്ക് അതിയായ ബഹുമാനമുണ്ട്. എന്റെ കുട്ടിക്കാലം അത്ര വര്‍ണാഭമായിരുന്നില്ല. അങ്ങനെ വളരെ നിറങ്ങള്‍ നിറഞ്ഞ കുട്ടിക്കാലം ഇല്ലാതിരുന്ന എല്ലാവരോടും എനിക്ക് പറയാനുള്ളത് നിങ്ങള്‍ക്ക് നഷ്ടപ്പെട്ടത് നിങ്ങളുടെ കുട്ടികള്‍ക്ക് നല്‍കണമെന്നാണ്. 

എനിക്കൊരു കുഞ്ഞു ജനിച്ചാല്‍ ഞാന്‍ ഇവിടെയൊന്നും ഉണ്ടാകില്ല. കാരണം എനിക്ക് കുഞ്ഞായിരിക്കും ഏറ്റവും വലുത്' സാമന്ത പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലായിരുന്നു സാമന്തയും നാഗ്‌ചൈതന്യയും തമ്മിലുള്ള വിവാഹം. എട്ടു വര്‍ഷത്തെ സൗഹൃദമാണ് പ്രണയത്തിലേയ്ക്കും വിവാഹത്തിലേയ്ക്കുമെത്തിയത്.