നായികയുടെ ശരീരത്തിന്റെ പിന്‍‌ഭാഗത്ത് നായകന്‍ പൂവ് കൊണ്ടെറിയുമ്പോള്‍ പ്രണയം വരുന്നതുപോലെയുള്ള രംഗങ്ങള്‍ക്ക് എതിരെ നടി തപ്സി രംഗത്ത് എത്തിയിരുന്നു. തന്റെ ആദ്യ ചിത്രമായ ജുമാന്‍ഡി നാദത്തില്‍ നായകന്‍ തന്റെ പിന്‍ഭാഗത്ത് തേങ്ങ കൊണ്ട് എറിയുന്നതായിരുന്നു രംഗമെന്നും തപസി പറഞ്ഞിരുന്നു. ഇങ്ങനെ എറിയുന്നത് കൊണ്ട് എങ്ങനെ പ്രണയം ഉണ്ടാകുമെന്നായിരുന്നു തപ്സി ചോദിച്ചത്. ഇലിയാനയും ഇത്തരം രംഗങ്ങള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. ഇപ്പോഴിതാ തപ്സിയെ പിന്തുണച്ച് എമി ജാക്സണും രംഗത്ത് എത്തിയിരിക്കുന്നു.

ഞാന്‍ ഇതുവരെ ഇങ്ങനെയുള്ള രംഗങ്ങളില്‍ അഭിനയിച്ചിട്ടില്ലെന്നും എന്നാല്‍, തേങ്ങകൊണ്ടെങ്ങാനും എന്റെ പിന്‍‌ഭാഗത്ത് എറിഞ്ഞാല്‍ ആ തേങ്ങ കൊണ്ട് തന്നെ അവരെ ഞാന്‍ തിരിച്ചെറിയും- എമി ജാക്സണ്‍ പറയുന്നു.