സ്ത്രീകളെ മോശക്കാരായി കാണിക്കുന്നത് തെന്നിന്ത്യന്‍ സിനിമയില്‍ മാത്രമല്ലെന്ന് നടി ഇല്യാന. ബോളിവുഡ് അടക്കമുള്ള എല്ലാ സിനിമകളിലും അങ്ങനെ തന്നെയാണ്. എന്നാല്‍ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നതിന് താന്‍ എതിരല്ലെന്നും ഇല്യാന പറയുന്നു.

ഗ്ലാമര്‍ വേഷങ്ങള്‍ അഭിനയിക്കില്ല എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അത്തരം വേഷങ്ങള്‍ ചെയ്യണോ വേണ്ടയോ എന്നത് ഓരോ ആളുടെ തെരഞ്ഞെടുപ്പാണ്. പക്ഷേ ചില രംഗങ്ങള്‍ വേണമോ എന്നും നമ്മള്‍ ആലോചിക്കേണ്ടതുണ്ട്. എന്റെ ആദ്യത്തെ സിനിമയില്‍ എനിക്ക് അങ്ങനത്തെ അനുഭവമുണ്ടായി. ഒരു കല്ലിന്‍ കഷണം എന്റെ വയറിന്റെ ഭാഗത്തേയ്ക്ക് എറിയുന്ന രംഗമായിരുന്നു. എനിക്ക് മനസ്സിലായില്ല എന്തിനാണ് അതെന്ന്. ഞാന്‍ അക്കാര്യം സംവിധായകനോട് ചോദിക്കുകയും ചെയ്‍തു. അത് മനോഹരമാണ് എന്നായിരുന്നു മറുപടി. അതുപോലെ ഇടുപ്പിന് ചുറ്റും പൂക്കള്‍ വച്ചുള്ള ഒരു രംഗം ചിത്രീകരിച്ചു. ഞാന്‍ അതിനെക്കുറിച്ചു ചോദിച്ചപ്പോഴും അത് മനോഹരമാണെന്നായിരുന്നു മുറുപടി. അത് ഒരു ധാരണയായിരിക്കും ചിലപ്പോള്‍, ഏറ്റവും മനോഹരമായ ഭാഗമാണ് എന്ന്- ഇല്യാന പറയുന്നു.