ഞെട്ടിപ്പിക്കുന്ന വേഷവുമായി ഇന്ദ്രന്‍സ് എത്തുന്നു. പാതി എന്ന ചിത്രത്തിലാണ് ഞെട്ടിപ്പിക്കുന്ന മേക്ക് ഓവറുമായി ഇന്ദ്രന്‍സ് എത്തുന്നത്. പ്രശസ്ത മേക്കപ്പ്മാന്‍ പട്ടണം റഷീദാണ് ഈ മേക്ക് ഓവറിന് പിന്നില്‍. വടക്കന്‍ മലബാറിലെ അനുഷ്ഠാന കലയായ തെയ്യത്തിന്‍റെ പാശ്ചാത്തലത്തില്‍ ഭ്രൂണഹത്യയ്ക്കെതിരെ സന്ദേശം നല്‍കുന്ന ചിത്രമാണ് പാതി. ചന്ദ്രന്‍ നരിക്കോടാണ് സംവിധാനം ചെയ്യുന്നത്. കമ്മാരന്‍ എന്ന പാരമ്പര്യ വൈദ്യനായാണ് ഇന്ദ്രന്‍സ് ചിത്രത്തില്‍ എത്തുന്നത്. ഇന്‍ററാക്ട് ഫിലിംസിന്‍റെ ബാനറില്‍ ഗോപകുമാറാണ് പാതി നിര്‍മ്മിക്കുന്നത്.