ചെന്നൈ: നടി ഇനിയയ്‌ക്കെതിരെ പരസ്യമായി കടുത്ത വിമര്‍ശനവുമായി നടനും സംവിധായകനുമായ ഭാഗ്യരാജ്. സിനിമയുടെ ഓഡിയോ ലോഞ്ചിങ്ങിനു വരാതെ മാറി നിന്നതിനാണ് ഇനിയയെ സംവിധായകന്‍ പരസ്യമായി ശാസിച്ചത്. സതുര അടി 3500 എന്ന ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചിങ്ങിനിടയിലായിരുന്നു സംഭവം. ചിത്രത്തിന്‍റെ സംവിധായകനും നടനും നടിക്കെതിരെ പരസ്യമായി രംഗത്ത് എത്തി. 

ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച നടി മാറി നിന്നതു ശരിയായില്ല എന്ന് ഇവര്‍ പറയുന്നു. ചിത്രത്തില്‍ ഒരു പാട്ട് മാത്രം ചെയ്തിട്ടുള്ള മേഘ്‌ന മുകേഷ് അടക്കം ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ ചിത്രത്തിലെ നായിക യാതോരു കാരണവും ഇല്ലാതെ മാറി നില്‍ക്കുകയാണ്. നഷ്ടം അവര്‍ക്ക് മാത്രമാണു ക്രൂവിനല്ല, പ്രെമോഷന്‍ ഇവന്‍റുകളില്‍ പങ്കെടുക്കുക എന്നത് ഓരോ ആര്‍ട്ടിസ്റ്റിന്റെയും ഉത്തരവാദിത്തമാണ് എന്നും ഭാഗ്യരാജ് പറഞ്ഞു. 

സംവിധായകനും ചിത്രത്തിന്‍റെ നിര്‍മ്മാതാവുമായ രാഹുലും നടിക്കെതിരെ രംഗത്തു വന്നിട്ടുണ്ട്. സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രധാന്യമുള്ള ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചില്‍ നിന്നും നടി മാറി നിന്നതു ശരിയായില്ല. ഫോണ്‍ ചെയ്തപ്പോള്‍ എടുത്തില്ല. ഈ പെരുമാറ്റം അംഗീകരിക്കാന്‍ കഴിയില്ല എന്നും ചിത്രത്തിന്റെ നിര്‍മ്മാതാവിനോടു മറുപടി പറയാന്‍ നടി ബാധ്യസ്ഥയാണ് എന്നും ഭാഗ്യരാജ് പറയുന്നു. റഹ്മാനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.