Asianet News MalayalamAsianet News Malayalam

മലയാളി നടിയുമായുള്ള രണ്ടാം വിവാഹം: എ എല്‍ വിജയ്‍യുടെ പ്രതികരണം

Is Amala Pauls ex husband A L Vijay marrying again He breaks his silence
Author
Chennai, First Published Mar 3, 2017, 5:04 AM IST

അമലപോളിന്റെ മുന്‍ ഭര്‍ത്താവും സംവിധായകനുമായ എ എല്‍ വിജയ് വീണ്ടും വിവാഹിതനാകുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഒരു മലയാള നടിയെയാണ് എ എല്‍ വിജയ് വിവാഹം കഴിക്കുന്നതെന്നുമായിരുന്നു വാര്‍‍ത്ത. എന്നാല്‍ ഇക്കാര്യം ഇപ്പോള്‍ എ എല്‍ വിജയ് നിഷേധിച്ചിരിക്കുകയാണ്.

താൻ പുനർവിവാഹത്തിനൊരുങ്ങുന്നുവെന്ന വാർത്ത തീർത്തും തെറ്റാണ്. ഇങ്ങനെയൊരു വാർത്ത വന്നത് ഏറെ വേദനിപ്പിച്ചു. ഇത്തരം ഊഹാപോഹങ്ങളെ മാധ്യമങ്ങൾ ദയവ് ചെയ്ത് പ്രചരിപ്പിക്കരുതെന്നും എ എല്‍ വിജയ് പറഞ്ഞു.

2014 ജൂണ്‍ 12നായിരുന്നു എ എല്‍ വിജയ് അമലാ പോളും  വിവാഹിതരായത്. മൂന്നു വര്‍‌ഷം നീണ്ട പ്രണയത്തിന് ഒടുവിലായിരുന്നു വിവാഹം. എന്നാല്‍ ഒരു വര്‍ഷത്തെ കുടുംബ ജീവിതത്തിനു ശേഷം ഇവര്‍ വേര്‍പിരിയുകയായിരുന്നു.

Follow Us:
Download App:
  • android
  • ios