തെന്നിന്ത്യന്‍ താരറാണി നയന്‍താരയും സംവിധായകന്‍ വിഘ്‍നേശ് ശിവനും പ്രണയത്തിലാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. വിഘ്‍നേശ് ശിവന്റെ പിറന്നാള്‍ ന്യൂയോര്‍ക്കില്‍ വെച്ച് ഇരുവരും ആഘോഷിക്കുകയും ചെയ്‍തിരുന്നു. ഇവര്‍ വിവാഹിതരാകാന്‍ പോകുന്നുവെന്നാണ് സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇരുവരും വിദേശത്ത് വച്ച് ഉടന്‍ വിവാഹിതരാകുമെന്നുമാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ഇവര്‍ ഇരുവരും ചേര്‍ന്ന് ചെന്നൈയില്‍ ഒരു വീട് വാങ്ങിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.
