മുംബൈ: സെയ്ഫ് അലി ഖാന്‍റെ മകള്‍ സാറ അലി ഖാനാണ് ഇപ്പോള്‍ ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലെ പുതിയ താരം. മുന്‍ കേന്ദ്രമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ കൊച്ചുമകന്‍ വീര്‍ പഹരിയും സാറയും തമ്മില്‍ പ്രണയത്തിലാണെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരുവരും ഒന്നിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് സാറക്ക് പ്രണയമുണ്ടെന്ന് ഗോസിപ്പുകള്‍ പരന്നിരിക്കുന്നത്.

പോപ്പ് സംഗീത ലോകത്തെ സജീവസാന്നിദ്ധ്യമാണ് വീര്‍.ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്നാണ് സാറ പറയുന്നത്. സെയ്ഫ് അലി ഖാന്‍റെ ആദ്യ ഭാര്യ അമൃതാ സിംഗിന്‍റെ മൂത്ത മകളാണ് സാറ. കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന സ്റ്റുഡന്റ് ഓഫ് ദി ഇയറിന്‍റെ രണ്ടാം ഭാഗത്തില്‍ സാറ അഭിനയിക്കുന്നുണ്ട്. ഷാഹിദ് കപൂറിന്‍റെ സഹോദരന്‍ ഇഷാന്‍ ആണ് നായകനായി എത്തുന്നത്. ശരീരഭാരം കുറച്ച് ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറെടുക്കുകയാണ് സാറ.