കാലയില്‍ മമ്മൂട്ടിയുണ്ടോ? വാര്‍ത്തയിലെ സത്യം വെളിപ്പെടുത്തി സംവിധായകൻ

First Published 6, Mar 2018, 6:03 PM IST
Its a fact that we had approached Mammootty for Kala Pa Ranjith
Highlights

കാലയില്‍ മമ്മൂട്ടിയുണ്ടോ? വാര്‍ത്തയിലെ സത്യം വെളിപ്പെടുത്തി സംവിധായകൻ

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ കാല. ചിത്രത്തില്‍ മമ്മൂട്ടിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. അംബേദ്കറായി മമ്മൂട്ടി ചിത്രത്തില്‍ ഉണ്ടാകും എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ മമ്മൂട്ടി ചിത്രത്തിലില്ലെന്ന് സംവിധായകന്‍ പ രഞ്ജിത് തന്നെ വ്യക്തമാക്കി.

കാലയിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മമ്മൂട്ടിയെ സമീപിച്ചിരുന്നു. എന്നാല്‍ അത് പ്രാഥമിക ചര്‍ച്ചകള്‍ക്ക് അപ്പുറം പോയില്ല. അത് നടന്നില്ല. മമ്മൂട്ടിയെ പോലെ ഒരു താരത്തിനൊപ്പം ജോലി ചെയ്യാന്‍ സാധിച്ചിരുന്നെങ്കില്‍ അത് എനിക്ക് വലിയ സന്തോഷം തരുന്ന ഒന്നാവുമായിരുന്നു. പക്ഷേ കാലയില്‍ മമ്മൂട്ടി ഇല്ല- പ രഞ്ജിത് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ഹുമ ഖുറേഷി ആണ് ചിത്രത്തിലെ നായിക. നാന പടേകര്‍ ആണ് വില്ലനായി എത്തുക. സമുദ്രക്കനി, പങ്കജ് ത്രിപതി തുടങ്ങി വലിയ ഒരു താരനിര തന്നെ ചിത്രത്തിലുണ്ട്.

loader