ഇവിടെ നില്‍ക്കുക എന്നത് ഒരു സ്വപ്നമായിരുന്നെന്നും ഇത് വിശ്വസിക്കാനാകുന്നില്ലെന്നും ജാക്കി ചാന്‍ പറഞ്ഞു. ഇത് വരെ 250ല്‍ കൂടുതല്‍ സിനിമകള്‍ ചെയ്തു. എല്ലാം മികച്ചതായിരുന്നെന്ന് ഒരിക്കലും അവകാശപ്പെടുന്നില്ല. എന്നാല്‍ കുട്ടികളെയും പരിസ്ഥിതിയേയും ലോകത്തേയും പരിഗണിച്ചിട്ടുണ്ട്. അതിനുള്ള അംഗീകാരമായി ഇതിനെ കാണുന്നു എന്നും ആക്ഷന്‍ ഇതിഹാസം പറഞ്ഞു.

ജാക്കി ചാനെ കൂടാതെ എഡിറ്റര്‍ ആന്‍ വി കോട്ട്‌സ്, ഡോക്യുമെന്റേറിയന്‍ ഫ്രെഡറിക് വൈസ്മാന്‍, കാസ്റ്റിങ് ഡയറക്ടര്‍ ലിന്‍ സ്റ്റാള്‍മാസ്റ്റര്‍ എന്നിവരും ഓണററി ഓസ്‌കാര്‍ നേടി. ചരിത്രത്തിലാദ്യമായി ഓസ്‌കാര്‍ നേടുന്ന കാസ്റ്റിങ് ഡയറക്ടറാണ് ലിന്‍ സ്റ്റാള്‍ മാസ്റ്റര്‍.