ദില്ലി: ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാലിന്‍റെ ചിത്രം 'ആദി' ബംഗലൂരുവിലും കേരളത്തിലുമായി ഷൂട്ടിങ് പുരോഗമിക്കുകയാണ്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം തെലുങ്ക് താരം ജഗപതി ബാബുവാണ് ചിത്രത്തില്‍ പ്രണവിന്‍റെ വില്ലനായി എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. മോഹന്‍ലാലിന്‍റെ പുലിമുരുകനിലെ 'ഡാഡി ഗിരിജ'യിലൂടെയാണ് ജഗപതി ബാബു മലയാളത്തില്‍ ശ്രദ്ധയനാകുന്നത്. 

ഡാഡി ഗിരിജ എന്ന കഥാപാത്രവും പേരും വളരെ ഹിറ്റായി. സസ്‌പെന്‍സ് ത്രില്ലര്‍ ഗണത്തിലൊരുങ്ങുന്ന ആദിയിലും വില്ലനാകാന്‍ ഡാഡി ഗിരിജയ്ക്ക് ക്ഷണം ലഭിച്ചതായാണ് സൂചനകള്‍. എന്നാല്‍ കൃത്യമായ വിവരം പുറത്തു വിട്ടിട്ടില്ല. 

അതിഥി രവി, അനുശ്രീ, സിജു വില്‍സണ്‍, ലെന എന്നിവരാണ് മറ്റു താരങ്ങള്‍. ആദിയാകാന്‍ പ്രണവ് പാര്‍ക്കൗര്‍ പരിശീലനവും നടത്തിയിരുന്നു. ആശിര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്് ചിത്രം നിര്‍മ്മിക്കുന്നത്.