Asianet News MalayalamAsianet News Malayalam

സ്കൂൾ കുട്ടികൾക്ക് സഹായവുമായി ജയറാം

Jayaram helps Shool students
Author
First Published Jul 13, 2016, 4:13 PM IST

സ്കൂൾ കുട്ടികൾക്ക്  പഠനത്തിൽ കൈതാങ്ങായി  സിനിമാതാരം ജയറാം. ജൻമനാടായ പെരുമ്പാവൂരിലെ  സ്കൂൾ കുട്ടികൾക്കായിരുന്നു ജയറാം  പഠനോപകരണങ്ങൾ നൽകിയത്.

പെരുമ്പാവൂർ ചേരാനല്ലൂർ  ഗ്രാമത്തിലെ സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന വിദ്യാലയമാണ് ചർച്ച് യു പി സ്കൂൾ. ഇരുന്നുറോളം കുട്ടികൾ.പലരും നി‍ർധനരുടെ മക്കൾ. ഇവർക്ക് പഠനോപകരണളുമില്ല. സ്കൂൾ അധികൃതർ വിവരം നടൻ ജയറാമിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. സുഹൃത്ത് സെയിദ് മുഹമ്മദ് നസീറിന്റെ സഹായത്തോടെ ജയറാം കുട്ടികൾക്ക് സഹായവുമായെത്തി.

സ്കൂളിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു പഠനോപകരണ വിതരണം.

Follow Us:
Download App:
  • android
  • ios